കൊച്ചി: കാലടിയില്‍ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പലചരക്ക് കടയില്‍ സാധനം വാങ്ങാനെത്തിയ ഒമ്പതു വയസുകാരനെ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ ശ്രീമൂലനഗരം സ്വദേശി കുഞ്ഞുമോൻ എന്ന ലുജോയെ പോലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 10നാണ് സംഭവം നടന്നത്. പ്രതിയുടെ ശ്രീമൂലനഗരത്തുള്ള പലചരക്ക് കടയിൽ കടയിൽ ഉരുളൻകിഴങ്ങ് വാങ്ങാൻ പീഡനത്തിന് ഇരയായ കുട്ടി എത്തിയത്. കുട്ടിയുടെ അമ്മയാണ് ലൈംഗികമായി മകനെ പീഡിപ്പിച്ചുവെന്ന് പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം കാലടി പോലീസ് കേസെടുത്തു. പിന്നാലെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാളെ പെരുമ്പാവൂർ ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം