നെടുമ്പാശേരി വിമാനത്താവളത്തിൽ 1060 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിലായി. മലപ്പുറം സ്വദേശി നിസാമുദ്ദീനാണ് 50 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായത്.
ജിദ്ദയിൽ നിന്നും കുവൈത്ത് വഴിയാണ് ഇയാൾ നെടുമ്പാശേരിയിലെത്തിയത്. സ്വർണക്കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം.
ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. 13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം