കോഴിക്കോട്: എ.ഐ വീഡിയോകോളിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷായാണ് കേസിലെ പ്രതി.
ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡീപ് ഫേക് ടെക്നോളജിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
കോഴിക്കോട് പാലാഴി സ്വദേശി പി എസ് രാധാകൃഷ്ണൻ ആണ് തട്ടിപ്പിനിരയായത്. കൂടെ ജോലി ചെയ്തിരുന്നയാളെന്ന് പരിചയപെടുത്തിയാണ് വീഡിയോ കോൾ ചെയ്ത് 40,000 രൂപ ആവശ്യപ്പെട്ടത്. ഗൂഗിൾപേ വഴി പണമയച്ചതിന് ശേഷമാണ് തട്ടിപ്പ് മനസിലായത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുളള ഫോൺ നമ്പർ വഴിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം