തൃശ്ശൂർ: ചാലക്കുടിയിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകൾ രണ്ടു വയസ്സുകാരി അനന്യയാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് സംഭവം. കോട്ടാറ്റ് ഓട്ട് കമ്പനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്പനിക്ക് പുറകിലായാണ് ചന്ദ്രദേവും കുടുംബവും താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന വീടിന് പുറകിൽ ആയി മണ്ണെടുത്ത കുഴിയിലെ വെള്ളത്തിൽ വീണാണ് കുഞ്ഞ് മരിച്ചത്.
കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വീടിന് പുറകിലെ കുഴിയിൽ കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം