കണ്ണൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. ചെറുതാഴം കല്ലംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂധനനെ (43) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാർച്ചിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് ലൈംഗികാതിക്രമം അധ്യാപികയോട് വിവരിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം പരിയാരം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം