റാഗിംഗിന് ഇരയായി വിദ്യാർത്ഥി; പ്രതികളെ സംരക്ഷിക്കാൻ മാനേജ്‍മെന്റ് ഇരയായ വിദ്യാർത്ഥിയെ പുറത്താക്കി എന്ന് ആരോപണം

നെല്ലിക്കുഴി: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലണ് സംഭവം .
ഒന്നാം വർഷ ബി  എസ് സി വിദ്യാർത്ഥിയായ മുഹമ്മദ് സമദ്  ആണ് കഴിഞ്ഞ ദിവസം സീനിയർ വിദ്യാർത്ഥികൾ റാഗിംഗിന് ഇരയാക്കിയത്,

മുഹമ്മദ് കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ  റാഗിംഗിന് ഇരയായ .തന്നെ  സംരക്ഷിക്കുന്നതിന് പകരം പ്രതികളായ  വിദ്യാർത്ഥികളെ സംരക്ഷിക്കാൻ അന്ന് കോളേജ്‌ മാനേജ്‍മെന്റ് ശ്രെമിച്ചതെന്നു മുഹമ്മദ് പറഞ്ഞു. അതിനു വേണ്ടി തെറ്റായ ആരോപണം ചാർത്തി തന്നെ കോളേജിൽ  നിന്നും പിരിച്ചുവിട്ടതായും മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വസ്ത്ര ധാരണത്തെ വിമർശിച്ച സീനിയേഴ്സ്  വസ്ത്ര ധാരണം മാറ്റണമെന്ന് മുഹമ്മദിനോട്  നേരത്തെ പറഞ്ഞിരുന്നതായും, അത് അനുസരിക്കാത്തതുമാണ് സീനിയേഴ്സിനെ ചൊടുപ്പിച്ചതായി മുഹമ്മദ് പറഞ്ഞത്.

ബിനീഷ് കോടിയേരിക്ക് ആശ്വാസം; വിചാരണക്കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

 റാഗിങ്ങ് നടന്നിട്ടില്ലെന്നും മുഹമ്മദ് തന്നെയാണ്  പ്രെശ്നം ഉണ്ടാക്കിയതെന്നും കോളേജ്‌ അധികൃതർ പറഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം മുഹമ്മദ് ഉൾപ്പടെയുള്ള ചില വിദ്യാർത്‌ഥികൾ സീനിയേഴ്‌സുമായി സങ്കർഷം നടന്നിരുന്നു എന്നും അത് ചോദ്യം  ചെയിത പ്രിനിസിപ്പാലിനെതിരെ മുഹമ്മദ് രൂക്ഷമായി കയർക്കുകയും ചെയ്തിരുന്നു എന്നും കോളേജ്‌ പറയുന്നു.
റാഗിങ്ങ് എന്ന രീതിയിലോ സങ്കർഷം ഉണ്ടായപ്പോളൊ വാക്കാലോ രേഖാമൂലമോ  മുഹമ്മദ് ഒരു പരാതിയും നല്കിയിട്ടില്ലെന്നാണ് മാനേജ്‍മെന്റിന്റെ വിശതീകരണം 
 പല തവണ മോശം സ്വഭാവം കാഴ്ച്ചവെച്ച വിദ്യാർത്ഥിയാണ് മുഹമ്മദ് എന്നും കോളേജിനും പ്രിനിസിപ്പാലിനുമെതിരെ പ്രവർത്തിച്ചാൽ ആണ് കൂടി ആലോചിച്ച് മുഹമ്മദിനെ പുറത്തതാക്കാൻ തീരുമാനിച്ചതെന്നും അധികൃതർ പറഞ്ഞു.

എന്നാൽ കോതമംഗലം  പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട് അതിന്മേൽ അന്വഷണവും ആരംഭിച്ച് കോളേജ്‌ പ്രിൻസിപ്പാലിന്റെയും, മുഹമ്മെദിന്റെയും മൊഴി രേഖപ്പെടുത്തി.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം