ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍. ചെന്നൈയില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ്(4-0) അയല്‍ക്കാരെ ഇന്ത്യ വീഴ്ത്തിയത്. തോല്‍വിയോടെ പാകിസ്ഥാന് സെമി കാണാതെ പുറത്തായി.
നിര്‍ണായകമായ പോരാട്ടത്തില്‍ തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ പാകിസ്താനായി. പലതവണ ഗോളിനടുത്തെത്തി. എന്നാല്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ ആദ്യ ഗോള്‍ കണ്ടെത്തിയതോടെ പാകിസ്താന് പ്രതിസന്ധിയിലായി. മിനിറ്റുകള്‍ക്ക് ശേഷം ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് വീണ്ടും വലകുലുക്കി. ആദ്യ പകുതി രണ്ടുഗോളുകള്‍ക്ക് ഇന്ത്യ മുന്നിട്ടുനിന്നു. 36-ാം മിനിറ്റില്‍ ഇന്ത്യ മൂന്നാം ഗോള്‍ കണ്ടെത്തി. ജുഗ്രാജ് സിങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. കളിയുടെ അവസാനഘട്ടത്തില്‍ ആകാശ്ദീപ് സിങ് കൂടി ഗോള്‍ പട്ടികയില്‍ ഇടം കണ്ടെത്തിയതോടെ പാകിസ്താന്റെ പതനം സമ്പൂര്‍ണമായി.
പാകിസ്ഥാനെതിരായ ജയത്തോടെ അഞ്ച് കളികളില്‍ നാല് ജയം സ്വന്തമാക്കിയാണ് ഇന്ത്യ 13 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയത്. അതേസമയം ചൈനക്കെതിരെ മാത്രമാണ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന് ജയിക്കാനായത്. പാകിസ്ഥാന് അഞ്ചാം സ്ഥാനക്കാരായാണ് ഗ്രൂപ്പില്‍ ഫിനിഷ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം