കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവ് നിബു ജോണിനെ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി സി.പി.എം. നിബു ജോണുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകാന്‍ കരുത്തും പ്രാപ്തിയും സ്വാധീനവുമുള്ള നിരവധി ആളുകള്‍ സി.പി.എമ്മില്‍ തന്നെയുണ്ടെന്നും മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എന്‍ വാസവന് വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും വാസവന് വിശദീകരിച്ചു.
കോണ്‍ഗ്രസ് നേതാക്കളുമായി തങ്ങള്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് വി എന്‍ വാസവന് പറയുന്നു. അത് ആ ക്യാമ്പില്‍ നിന്ന് തന്നെ വരുന്നതാണ്. അതെല്ലാം അടിസ്ഥാന രഹിതവുമാണ്. രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാണ് പുതുപ്പള്ളിയില്‍ തങ്ങള്‍ തയാറെടുക്കുന്നതെന്നും വി എന്‍ വാസവന് കൂട്ടിച്ചേര്‍ത്തു.
സിപിഎം സ്ഥിരമായി മത്സരിക്കുന്ന സീറ്റില്‍ ഇത്തവണ കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷന് അംഗം കൂടിയായ നിബു ജോണിനെ മത്സരിപ്പിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് സിപിഎം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
പുതുപ്പള്ളിയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിട്ടില്ലാത്ത എല്‍ഡിഎഫ് കോട്ടയത്ത് തിരക്കിട്ട ചര്‍ച്ചകളാണ് നടത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍. രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ഉന്നമിട്ടാണ് കോട്ടയത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നായിരുന്നു അഭ്യൂഹം. വര്‍ഷങ്ങളായി ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന, ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഒരു നേതാവിനെ എല്‍ഡിഎഫ് പരിഗണിക്കുന്നുവെന്ന സൂചനയും പുറത്തെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം