രാജ്കുമാരി എന്ന സ്ത്രീ പ്രധാന റോഡിലേക്കു തുറക്കുന്ന തന്റെ വീടിന്റെ ഗേറ്റിന് സമീപം ‘കസ്റ്റമേഴ്സിനെ’ കാത്തിരിക്കുകയാണ്. തന്റെ ജോലി ആരംഭിക്കുന്നതിനായി. അവർ ഒരു ലൈംഗിക തൊഴിലാളിയാണ്. മുലപ്പാൽമാത്രം കുടിക്കുന്ന കൈക്കുഞ്ഞും ഒരു വലിയ കുടുംബവും അവളുടെ ഈ വരുമാനത്തെ കാത്തിരിക്കുന്നുണ്ട്. അരച്ചാൺ വയറുകൾ നിറയ്ക്കാനും വെയിലിനെയും മഴയെയും കടക്കാരെയും അകറ്റി തലയ്ക്കുമീതെ തണൽ ഉണ്ടാക്കാനും ശരീരം ജീവനോപാധിയായി കണ്ടെത്തിയ നൂറ് കണക്കിന് രാജകുമാരിമാരാണ് ലൈംഗികവൃത്തി നിയമ വിധേയമല്ലാത്ത ഇന്ത്യയിലെ ഈ ലൈംഗികത്തൊഴിലാളി ഗ്രാമത്തിൽ ഉള്ളത്. ഔദ്യോഗികമായ സർവ്വേകൾ അനുസരിച്ച് 15 നും 35 നും ഇടയ്ക്കു പ്രായമുള്ള 30 ലക്ഷം ലൈംഗിക തൊഴിലാളികൾ രാജ്യത്ത് ആകെ ഉണ്ടെന്നാണ് കണക്ക്.
ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽ നിന്ന് കഷ്ടി 3 മണിക്കൂർ ദൂരയുടെ ഈ ഗ്രാമത്തിലേക്കെത്തിയാൻ തികച്ചും വ്യത്യസ്ഥമായൊരു ലോകമാണ് കാണാൻ സാധിക്കുക. രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ഖെഗോളി എന്ന ഗ്രാമം. പ്രായപൂർത്തിയായ പെൺകുട്ടികൾ പോലും ലൈംഗികവൃത്തിയിലൂടെ അതി ജീവനം കണ്ടെത്തുന്ന ഗ്രാമം. അയൽ ഗ്രാമങ്ങളിലുള്ള ചെറുപ്പക്കാർ | ഹൈവേ കടന്നുപോകുന്ന ട്രക്ക് – ലോറി ഡ്രൈവർമാർ ,കുടിയേറ്റ തൊഴിലാളികൾ തുടങ്ങി തുച്ഛവരുമാനം മാത്രം ലഭിക്കുന്നവരാണ് ഇവിടുത്തെ പ്രധാന കസ്റ്റമേഴ്സ് . ദാരിദ്യം തന്നെയാണ് ഇവിടെ പല പെൺകുട്ടികളെയും ഈ തൊഴിലിലേക്കെത്തിക്കുന്നത്.. വീട്ടിൽ വരുമാനമെത്തിക്കുന്നതിനായി പ്രായപൂർത്തിയാകുന്നതിന് വളരെ മുൻപ് തന്നെ ശരീരം വിൽക്കാൽ തുടങ്ങുന്നു.
60000 മുതൽ 70000 രൂപ വരെ ഇത്തരത്തിൽ സമ്പാദിക്കുന്ന കുടുംബങ്ങൾ വരെ ഈ ഗ്രാമത്തിലുണ്ട്. തലക്കു മുകളിൽ സ്വന്തമായി കൂരയുണ്ടാക്കണം , കുട്ടികളെ പഠിപ്പിക്കണം , സഹോദരിമാരെയും വളർന്നു വരുന്ന പെൺ മക്കളെയുമെങ്കിലും ഈ തൊഴിലിലേക്ക് വലിച്ചിഴക്കരുത്. അങ്ങനെ ഒരു പാട് സ്വപ്നങ്ങളാണ് ഇവർക്ക്.
ലൈംഗിക വൃത്തിയെ തൊഴിലായി കണക്കാക്കാനാകാത്തതിനാൽ . ബാങ്കുകൾ ഇവർക്ക് വായ്പകൾ നൽകാറില്ല… അതുകൊണ്ട് ഇവർ പണാവശ്യങ്ങൾക്കായി പലപ്പോഴും സ്വകാര്യ പണമിടപാട്കാരെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അവരാകട്ടെ ഈ പാവങ്ങളുടെ പണസഞ്ചി പിഴിഞ്ഞുറ്റുന്നവരും , അതുകൊണ്ട് തന്നെ എത്ര പണം കിട്ടിയാലും ഇവർക്ക് പലിശ കൊടുക്കുന്നതിന് പോലും തികയാറില്ല.. ഇത് ഇവരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നു.
ഈ ജോലിയിൽ ശാരീരികമായും മാനസികമായും ഇവർ അനുഭവിക്കുന്ന മുറിവുകൾ ചെറുതൊന്നുമല്ല…കാര്യം കണ്ടു കഴിഞ്ഞാൽ പിന്നെ അതിഭീകര പീഡനമാണ്. പണം നൽകാതെ ഇട്ടിരുന്ന തുണിയടക്കം മോഷ്ടിക്കുന്നവരും കസ്റ്റമേഴ്സിൽ ഉണ്ടെന്ന് ഇവർ പറയുന്നു.
ജാതി വിവേചനത്തിന്റെ ഇരകൾ:-
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലെ സമുദായങ്ങളിൽ പെട്ടവരാണ് ഈ ഗ്രാമത്തിലെ ജനത. നട്സ്, ബേഡിയ, ബഞ്ചര , ഗഞ്ചർ തുടങ്ങിയ ജാതി വിഭാഗത്തിൽ പെട്ടവർ .. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടോടി ഗോത്ര വിഭാഗക്കാരാണ് ഇവർ. അതിജീവനം തേടി ഈ ഗ്രാമത്തിൽ എത്തിയവർ. ആദ്യമൊക്കെ ചെറിയ മാജിക്കുകളും തെരുവു നാടക-നൃത്തങ്ങളുമൊക്കെയായി ജീവനോപാധി തേടിയിരുന്നു. 1879 ലെ ബ്രിട്ടീഷ് കോളനി വാഴ്ചയിൽ ഇക്കൂട്ടരെ പൊതു ഭീഷണിയായി പ്രഖ്യാപിച്ച് ക്രിമിനൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. ഈ വിഭാഗക്കാരുടെ പ്രത്യേക തരം ജീവിത രീതികൾ കൊണ്ടു തന്നെ മറ്റ് ഒരു തൊഴിലും ഗ്രാമത്തിലെ പുരുഷന്മാർക്ക് ലഭിക്കാതെയായി.
തൊട്ടടുത്ത ഗ്രാമങ്ങളിലുള്ളവർ താഴ്ന്ന ജാതിക്കാരായത് കൊണ്ട് തന്നെ അടുപ്പിക്കാറു പോലുമില്ലെന്ന് ഇവിടുത്തെ ആണുങ്ങൾ വെളിപ്പെടുത്തുന്നു. അതോടെ കുടുംബത്തിലെ സ്ത്രീകൾക്ക് ഈ തൊഴിലിലേക്ക് ഇറങ്ങേണ്ടിവന്നു. ഈ ഗ്രാമങ്ങളിലെ പല കുട്ടികൾക്കും അവരുടെ അച്ഛനാരാണെന്ന് അറിയില്ല.. അന്നത്തിന് വകയുണ്ടാക്കുന്നവർ കാര്യക്കാരൻ എന്നതനുസരിച്ച് സ്ത്രീകൾക്ക് തന്നെയാണ് ഗ്രാമത്തിൻ നിലപാടുകൾക്ക് മുൻഗണന കല്പിക്കുന്നത്. പക്ഷെ ഒറ്റയ്ക്ക് ഇത്തരത്തിൽ ജീവിക്കേണ്ട സ്ത്രീകളുടെ കാര്യം ഒരു പ്രായം എത്തുമ്പോഴേക്കും പരുങ്ങലിലാകുന്നു. പിന്നീട് അവർക്ക് കസ്റ്റമേഴ്സിനെ കിട്ടാറില്ല. പലപ്പോഴും ലൈംഗികതയിലൂടെ പടരുന്ന രോഗങ്ങളെ തുടർന്ന് മരണത്തിന് ഇവർ കീഴ്പ്പെടുകയാണ് പതിവ്.
ഈ തരത്തിലുള്ള ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടു പോകാൻ തന്നെയാണ് ഗ്രാമത്തിലെ സ്ത്രീകളിൽ പലരും ആഗ്രഹിക്കുന്നത്. പക്ഷേ ജീവിത പ്രാരാബ്ധങ്ങളുടെ കടൽ കടക്കാൻ മിക്കപ്പോഴും ഇവരെക്കൊണ്ട് ആകുന്നില്ല. ഇവരിൽ പലരും തങ്ങളുടെ കുഞ്ഞുങ്ങളെ സ്കൂളുകളിലേക്ക് അയച്ചു പഠിപ്പിക്കാൻ വളരെയേറെ ഉത്സാഹം കാട്ടുന്നുണ്ട് തങ്ങൾ നടന്നു നീങ്ങിയ കഠിന പാതകളെ മറന്ന് പുതിയ വഴി വെട്ടിത്തെളിച്ച് അവരെങ്കിലും ജീവിതത്തിൽ മുന്നേറട്ടെ എന്ന് പ്രത്യാശയോടെ . വരും തലമുറയുടെ തലവര മാറ്റിയെഴുതാൻ അക്ഷീണ പ്രയത്നത്തിലാണ് ഇവർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം