ഗയാന: ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍മയുടെയും ഇന്നിങ്സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് വിന്‍ഡീസ് മുന്നിട്ടുനില്‍ക്കുകയാണ്.
വിൻഡീസ് മുന്നോട്ട് വെച്ച 160 റൺസ് വിജയലക്ഷ്യം ടീം ഇന്ത്യ 17.5 ഓവറിൽ മറികടന്നു. 44 പന്തിൽ നാലു സിക്സറും പത്ത് ഫോറുമായി 83 റൺസിന്റെ വെടിക്കെട്ട് തീർക്കുകയായിരുന്നു സ്കൈ. തിലക് വർമയാകട്ടെ ഒരു സിക്സറും നാല് ഫോറുമടക്കം 49 റൺസും നേടി.
മറുപടി ബാറ്റിംഗില്‍ അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്സ്വാളിനെ ഇന്നിംഗ്സിലെ നാലാം പന്തില്‍ ഇന്ത്യക്ക് നഷ്ടമായി. 2 പന്തില്‍ ഒരു റണ്ണെടുത്ത ജയ്സ്വാളിനെ ഒബെഡ് മക്കോയി പുറത്താക്കുകയായിരുന്നു. മറ്റൊരു ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(11 പന്തില്‍ 6) വീണ്ടും പരാജയമായി. ഇതിന് ശേഷം 23 പന്തില്‍ ഫിഫ്റ്റി തികച്ച സൂര്യകുമാര്‍ യാദവും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ക്ലാസ് കാണിച്ച തിലക് വര്‍മ്മയും 50 റണ്‍സ് കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടുനയിച്ചു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 97-2. 44 പന്തില്‍ 10 ഫോറും നാല് സിക്സും സഹിതം 83 റണ്‍സെടുത്ത സൂര്യകുമാറിനെ അല്‍സാരി ജോസഫ് 13-ാം ഓവറില്‍ മടക്കിയെങ്കിലും തിലക് വർമ്മയും(37 പന്തില്‍ 49*), ഹാർദിക് പാണ്ഡ്യയും(15 പന്തില്‍ 20*) ചേർന്ന് ടീമിനെ ജയിപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയിരുന്നത്. ഓപ്പണർമാരായ ബ്രണ്ടൻ കിംഗും (42), കെയ്ൽ മായേഴ്സും (25), നായകൻ റോവ്മാൻ പവലും (40) വിൻഡീസിനായി മികച്ച ബാറ്റിംഗ് നടത്തി. നിക്കോളാസ് പൂരൻ 12 പന്തിൽ 20 റൺസടിച്ചു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് നേടി. മുകേഷ് കുമാർ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി. ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ നാലു റൺസിനും രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിനുമാണ് വിൻഡീസ് വിജയിച്ചത്. ആദ്യ മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 150 വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യൻ ശ്രമം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 ൽ അവസാനിച്ചു. 39 റൺസ് നേടിയ തിലക് മാത്രമാണ് തിളങ്ങിയത്. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 152 റൺസ് നേടിയെങ്കിലും വിൻഡീസ് 18.5 ഓവറിൽ ലക്ഷ്യം മറികടന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം