കൊച്ചി: പ്രമുഖ തെരുവ നായ സംരക്ഷകയും മാഡ് ഡോഗ് ട്രസ്റ്റ് സ്ഥാപകയുമായ സാറ പെനിലോപ് കോക്ക് സാമ്പത്തിക തട്ടിപ്പിന് ഇരയായി. ഉയര്‍ന്ന പലിശ നല്‍കാമെന്ന പേരില്‍ പള്ളുരുത്തി സ്വദേശി യാഹിയ ഖാലിദ് കൈക്കലാക്കിയത് ഏഴര കോടിയോളം രൂപ. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ജന്മനാട്ടിലേക്ക് തിരികെ പോകാന്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍.
2007 ൽ ലണ്ടനിൽ നിന്ന് കേരളത്തിലെത്തിയ സാറയും ഭർത്താവും മൃഗസംരക്ഷണം ദൗത്യമാക്കിയാണ് പ്രവർത്തനം തുടങ്ങിയത്. തെരുവ് നായ്ക്കൾക്ക് അഭയ കേന്ദ്രമൊരുക്കാൻ മാഡ് ടോഗ് ട്രസ്റ്റ് രൂപീകരിച്ച് ഇവർ പ്രവർത്തനം വിപുലമാക്കി. മൂന്ന് വർഷത്തിന് ശേഷം ഭർത്താവ് മരിച്ചെപ്പോഴും സാറ വിസ പുതുക്കി കൊച്ചിയിൽത്തന്നെ തുടർന്നു.
ഇതിനിടെ ലണ്ടനിലെ വീട് നല്ല തുകയ്ക്ക് വിറ്റു. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത പള്ളുരുത്തി സ്വദേശി യാഹിയ ഖാലിദ് സാറയിൽ നിന്ന് പണം കൈക്കലാക്കുകയായിരുന്നു. ബാങ്കിടപാടിലൂടെയാണ് പണം കൈമാറിയത്. ഒൻപത് വർഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പലിശയോ നൽകിയ പണമോ തിരിച്ചു കിട്ടിയില്ലെന്നാണ് സാറയുടെ പരാതി. പണം തിരികെ കിട്ടാൻ നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
വിസ കാലാവധി കഴിയാറായതിനാൽ അത് പുതുക്കാൻ പോലും പണമില്ലെന്ന് സാറ പറയുന്നു. കടം വാങ്ങിയാണ് അവരിപ്പോൾ താമസിക്കുന്നത് . വിദേശ വനിതയുടെ പരാതിയിൽ യാഹിയ ഖാലിദിനെതിരെ കേസെടുക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം