പുതുപ്പള്ളി: കോൺഗ്രസ് പാർട്ടി വലിയ വെല്ലുവിളിയാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ. പാർട്ടി ഒരു ദൗത്യം ഏൽപ്പിച്ചാൽ അത് ഉത്തരവാദിത്വത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“എന്റെ പിതാവ് 53 വര്‍ഷത്തോളം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്നു പ്രവര്‍ത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. പുതുപ്പള്ളിയിലെ സാധാരണക്കാരുടെ ജീവിതത്തിന് മാറ്റം കൊണ്ടുവരാനും അവർക്ക് കൈത്താങ്ങാകാന്‍ അവരുടെ എം.എല്‍.എയ്ക്ക് എന്നും സാധിച്ചിരുന്നു. അപ്പ മരിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ്, ആളുകള്‍ക്ക് ആ വൈകാരികത ഉണ്ടാവും. എന്നാല്‍ അതിനോടൊപ്പം രാഷ്ട്രീയ മത്സരമായാണ് കാണുന്നത്.”- ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇടത് പക്ഷ സർക്കാർ എല്ലാ മേഖലയിലും പരാജയപ്പെട്ട സർക്കാരാണ്. ആ സർക്കാരിനെതിരായ വിധി എഴുത്ത് കൂടിയാണിതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തന്റെ പിതാവ്, രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും വേണ്ടിയാണ് അവസാനം വരെ നിലകൊണ്ടത്. രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി നിലനിൽക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണ്. തന്റെ അപ്പ അതാണ് ആഗ്രഹിക്കുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, കെ.സി. വേണുഗോപാൽ, കെ സുധാകരന്, വി.ഡി. സതീശന്, എ.കെ ആന്റണി, വി.എം. സുധീരന്, രമേശ് ചെന്നിത്തല എന്നിവരോട് നന്ദി അറിയിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















