ഗയാന: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. രവി ബിഷ്ണോയിയ്ക്ക് പകരം കുല്‍ദീപ് യാദവും ഇഷാന് കിഷന് പകരം യശസ്വി ജയ്സ്വാളും ടീമിലിടം നേടി.
അഞ്ചുമത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടുകളികളും തോല്‍വിയറിഞ്ഞാണ് ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങുന്നത്. ഇനിയൊരു തോല്‍വി പരമ്പര നഷ്ടപ്പെടുത്തും. ദുര്‍ബലരായ വിന്‍ഡീസിനെതിരേ പരമ്പര നഷ്ടമായാല്‍ അത് ഇന്ത്യന്‍ സംഘത്തിന് കനത്തതിരിച്ചടിയാകും.
ബാറ്റിങ്നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയെ അലട്ടുന്നത്. രണ്ടുകളിയിലായി 96 റണ്‍സെടുത്ത യുവതാരം തിലക് വര്‍മ ഒഴികെയുള്ളവര്‍ മോശം കളിയാണ് കാഴ്ചവെച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം