എം.എൽ.എസ് ലീഗിൽ ഇന്റർ മയാമിക്കായി കളിച്ച നാല് മത്സരങ്ങളിലും ഗോൾ നേടി ക്ലബ്ബിനെ ജയത്തിലേക്ക് നയിക്കാൻ താരത്തിന് സാധിച്ചിരുന്നു.
കഴിയഞ്ഞ ദിവസം നടന്ന ഫ്.സി ഡല്ലാസിനെതിരെ പെനാല്ടിയിൽ വിജയിച്ച് മെസി തന്റെ ടീമിനെ കോർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു
എന്നാൽ ആവേശകരമായി മുന്നേറിയ ഈ മത്സരത്തിൽ ചിലത് സംഭവിച്ചു,
മത്സരത്തിൽ പകരത്തിനു പകരം എന്ന രീതിയിൽ ഗോളുകൾ നേടി 4 -4 എന്ന നിലയിലാണ് കാളി അധിക സമയത്തേക്ക് കടന്നത്.
ലോകകപ്പിന് ശേഷം ഇത്ര സമ്മർദത്തിലാക്കിയ മറ്റൊരു മത്സരം ഉണ്ടായിട്ടില്ലെന്നാണ് ഡല്ലാസിനെതിരായ മയാമിയുടെ മത്സരത്തിന് ശേഷം ആരാധകർ അഭിപ്രായപ്പെട്ടത്.
ആദ്യം മുതൽ പറഞ്ഞാൽ കളിക്ക് മുമ്പേ നടന്ന ഒരു വെല്ലു വിളിയാണ് ഈ കളിക്ക് കാണികളെ കൂട്ടിയത്
മത്സരത്തിന് ദിവസങ്ങൾ മുമ്പ് എഫ്.സി ഡല്ലാസിന്റെ പരിശീലകൻ നിക്കോളാസ് എസ്റ്റെവെസ് മെസിയെ വെല്ലുവിളിച്ചിരുന്നു. മത്സരത്തിൽ താരത്തെ ഏത് വിധേയനയും തടയുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എസ്റ്റെവെസിന്റെ വാക്കുകൾ മത്സരത്തിന് മുമ്പ് വലിയ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ മെസി അതിജീവിക്കുമോ എന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയിരുന്നത്.
എന്നാൽ എതിർ ടീം പരിശീലകന്റെ വാക്കുകൾക്ക് മികച്ച രീതിയിൽ തന്നെ മറുപടി നൽകാൻ മെസിക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ ഒരു തകർപ്പൻ ഗോൾ ഡല്ലാസിന്റെ വലയിലെത്തിച്ച് കൊണ്ടായിരുന്നു താരത്തിന്റെ മറുപടി.
ഡല്ലാസിനെതിരെ മയാമി തൊടുത്ത നാല് ഗോളുകളിലും മെസിയുടെ കാലുകളുണ്ടായിരുന്നു. മയാമി നേടിയ രണ്ടാം ഗോളിന് അസിസ്റ്റ് നൽകിയത് മെസി ആയിരുന്നു. മൂന്നാം ഗോളിന് വഴിയൊരുക്കിയതും മെസി തന്നെ. ഒരു കിടിലൻ ഫ്രീ കിക്കിലൂടെ നാലാം ഗോൾ മെസി നേരിട്ട് വലയിലെത്തിച്ചു. ലയണൽ മെസി എഫ്.സി ഡല്ലാസിന്റെ വില്ലനാകുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കാണാനായത്.
എതിർ ടീമിന് വാക്കുകളിലൂടെ നൽകുന്നതിനെക്കാൾ മികച്ച മറുപടി കളത്തിലെ പ്രകടനത്തിലൂടെ മെസി നൽകിയെന്നും ഗോട്ടിനോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്നും മത്സരത്തിന് പിന്നാലെ ആരാധകരുടെ ട്വീറ്റുകളുണ്ട്.
സംവിധായകൻ സിദ്ദിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും
രണ്ടാമതായി ഈ മത്സരത്തിൽ മെസി ഒരു ഫ്രീകിക് നേടി അത് പക്ഷെ ചരിത്രമായി കാരണം, ആ ഒരു ഫ്രീകിക്കിലൂടെ ഫ്രീകിക്കുകളുടെ എണ്ണത്തിൽ മെസ്സി ഇതിഹാസതാരം മറഡോണയെ ആണ് പിന്നിലാക്കിയത്
നിലവിൽ മെസിക്ക് 63 ഫ്രീകിക്ക് ഗോളുകളാണുള്ളത്. ഇന്റർ മയാമിയിൽ ഇതിനോടകം രണ്ട് ഫ്രീക്ക് ഗോളുകൾ മെസി നേടി.
മറഡോണ (62), സീക്കോ (62), റൊണാൾഡ് കോമാൻ (60), റൊഗേരിയോ സെനി (60) എന്നിവരെല്ലാം മെസിക്ക് പിന്നിലായി. മൂന്ന് ഫ്രീകിക്ക് ഗോളുകൾ കൂടി നേടിയാൽ ഇന്റർ മയാമി സഹഉടമ കൂടിയായ ഡേവിഡ് ബെക്കാമിനെ (65) മറികടക്കാൻ മെസിക്ക് സാധിക്കും.
റൊണാൾഡീഞ്ഞോ (66), ലെഗോടാഗ്ലി (66) എന്നിവരും മെസിക്ക് മുന്നിൽ മൂന്നും നാലും സ്ഥാനത്താണ്. 77 ഫ്രീകിക്ക് ഗോളുകൾ നേടിയിട്ടുള്ള മുൻ ബ്രസീലിയൻ താരം ജുനീഞ്ഞോയാണ് ഒന്നാമൻ. 70 ഗോളുകൾ നേടിയ പെലെ രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം, ഡല്ലാസിനെതിരായ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസി ഹെറോൺസിനെ മുമ്പിലെത്തിച്ചു. എഫ്.സി ഡല്ലാസ് തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ 4-3 എന്ന നിലയിൽ 84-ാം മിനിട്ടിൽ ഫ്രീക്കിക്കിൽ മെസിയിലൂടെ തന്നെ മയാമി സമനില പിടിച്ചു. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ 3-5 ന് ഇന്റർമയാമി ജയിച്ചു കയറുകയായിരുന്നു.
നാല് മത്സരങ്ങളിൽ ഏഴുഗോളുകളാണ് മെസി ഇതുവരെ മയാമിക്കായി നേടിയിത്. താരം വന്നതിന് ശേഷം ഇന്റർ മയാമി തോൽവി അറിഞ്ഞിട്ടില്ലെന്നതും പ്രത്യേകതയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം