ഇസ്ലാമാബാദ്: 2023 ഏകദിന ലോകകപ്പിനായി പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. പാക് വിദേശകാര്യ മന്ത്രാലയം പച്ചക്കൊടി കാണിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട് നിലനിന്ന അനിശ്ചിതത്വം ഒഴിവാകുന്നത്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
ഐസിസി ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ ദേശീയ പുരുഷ സീനിയർ ടീമിനെ അയയ്ക്കുമെന്ന് പാകിസ്താൻ ഇന്ന് അറിയിച്ചു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പായതിനാൽ പാക് കളിക്കാർ എത്തില്ലന്നായിരുന്നു ആദ്യം ലഭിച്ച സൂചന. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി പ്രശ്നങ്ങളാണ് പാക് ടീമിന് വിനയായത്. ഇതേത്തുടർന്ന് ലോകകപ്പിൽ പാക്കിസ്താൻ പങ്കെടുക്കാൻ സാധ്യതയില്ലന്നായിരുന്നു അറിഞ്ഞത്. 2016-ലെ ടി-20 ലോകകപ്പിനാണ് പാകിസ്താൻ അവസാനമായി ഇന്ത്യയിലെത്തിയത്.
പാകിസ്താൻ, ദേശീയ ടീമിനെ അയക്കുമെന്നും കായികരംഗത്ത് രാഷ്ട്രീയം കലർത്തരുതെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രശ്നങ്ങളുമായി കായികമേഖലയെ കുട്ടിക്കുഴക്കരുതെന്നും പാക് ടീമിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. ലോകകപ്പ് ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതിനായി സുരക്ഷാ പ്രതിനിധികളുടെ അനുമതിക്ക് കാത്തിരിക്കുകയാണ് പാകിസ്താൻ. ലോകകപ്പിലെ പാക് വിഷയങ്ങളെ അവലോകനം ചെയ്യാനും തീരുമാനിക്കാനുമായി പ്രധാനമന്ത്രി ഒരു കമ്മിറ്റി രൂപീകരിച്ചു. പിസിബി മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സക്കാ അഷ്റഫിന്റെയും എന്നിവരുടെ അദ്ധ്യക്ഷതയിൽ ഇതിനായി യോഗം ചേരാനും തീരുമാനിച്ചു.
വിദേശകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി, നിയമമന്ത്രി, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി, കശ്മീർ കാര്യ ഉപദേഷ്ടാവ്, വിവിധ മന്ത്രിമാരും ഉപദേശകരും ഉൾപ്പെടുന്ന 14 അംഗ സമിതിയാണ് വിശയങ്ങളെ കുറിച്ച് പഠിക്കുന്നത്. ഇതിന് പുറമേ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുമുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പാകിസ്താൻ, ഇന്ത്യയിൽ കളിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ താരങ്ങൾ, ഉദ്യോഗസ്ഥർ, ആരാധകർ, മാദ്ധ്യമങ്ങൾ എന്നിവർക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് ഉറപ്പ് നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഒക്ടോബർ അഞ്ചിനാണ് ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തോടെയാണ് ലോകകപ്പിനു തുടക്കമാകുക. നവംബർ 19ന് അഹ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനൽ. ക്രിക്കറ്റ് ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഹ്മദാബാദിലെ ഇന്ത്യ-പാക് പോരാട്ടം നേരത്തെ നിശ്ചയിച്ചിരുന്ന ഒക്ടോബർ 14ൽനിന്ന് 15ലേക്കു മാറ്റിയിരുന്നു. 14ന് ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളായതിനാൽ മതിയായ സുരക്ഷയൊരുക്കാനാകില്ലെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചതിനെ തുടർന്നാണു നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം