ഷാർജ: യുഎഇയിൽ ശക്തമായ കാറ്റും മഴയും വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതെതുടര്ന്ന് കൂടുതൽ മുൻകരുതൽ എടുക്കാൻ പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയുടെ ചില ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയാളികൾക്കടക്കം നിരവധി പേർക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ വാഹനങ്ങൾക്കും വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയുമുണ്ടായി. നാശനഷ്ടങ്ങൾ തടയാൻ അധികൃതർ ഊർജിത ശ്രമമാണ് നടത്തിയത്.
അൽഐനിൽ കനത്ത മഴയും ആലിപ്പഴ വർഷവും പെയ്ത വെള്ളിയാഴ്ച മുതൽ പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പലയിടത്തും ചാറ്റൽ മഴയും ഇടിയും പൊടിക്കാറ്റും ഉണ്ടായി. അൽ ബർഷ, അൽ മർമൂം, അൽ ബരാരി, എമിറേറ്റ്സ് റോഡ്, അൽ ഖുദ്ര റോഡ്, ജബൽ അലി ലെഹ്ബാബ്, അൽ ഐൻ-ദുബായ് റോഡുകളിൽ കനത്ത മഴയാണ് എൻസിഎം രേഖപ്പെടുത്തിയത്.
കാറ്റിന്റെ വേഗം മിതമായ തോതിൽ ഉയർന്നതോടെ ദുബായുടെ ചില ഭാഗങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞു. കറാമ, ഊദ് മേത്ത, ദയ്റ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. ഷാർജയിലും അജ്മാനിലും കനത്ത മഴയും അൽ ഐനിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും അനുഭവപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം