പത്തനംതിട്ട: പരുമല ആശുപത്രിയിലെ യുവതിക്ക് നേരെയുളള വധശ്രമത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അനുഷ എത്തിയത് കൊല്ലാനുറപ്പിച്ചാണെന്നും എയർ എംബോളിസം പ്രയോഗിച്ചത് പൂർണ ബോധ്യത്തോടെയെന്നും റിപ്പോർട്ട്. പ്രതിക്ക് വൈദ്യശാസ്ത്രപരായ അറിവുണ്ട്. വധശ്രമത്തിന് കാരണം പരാതിക്കാരിയുടെ ഭർത്താവ് അരുണുമായുളള അടുപ്പമാണെന്ന് അനുഷ മൊഴി നൽകി.
അനുഷയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്നേഹയുടെ ഭർത്താവ് അരുണിനെ പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചു.
സ്നേഹയെ കൊലപ്പെടുത്തി ഭർത്താവ് അരുണിനേ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എംബോളിസം എന്ന രീതിയാണ് പ്രതി യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്. രക്തധമനികളിൽ വായു കയറി രക്തയോട്ടം നിലയ്ക്കുകയും തുടർന്ന് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ സംഭവിച്ച് മരണം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എയർ എംബോളിസം.
ഇന്നലെ വൈകിട്ടാണ് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവം പരുമല ആശുപത്രിയിൽ നടന്നത്. പ്രസവശേഷം ഡിസ്ചാർജ് കാത്തു കിടന്ന കരിയിലകുളങ്ങര സ്വദേശിനി സ്നേഹയെ നേഴ്സിന്റെ വേഷമണിഞ്ഞ് എത്തിയ അനുഷ കൊലപ്പെടുത്താൻ ശ്രമിച്ചു. ഡിസ്ചാർജിന് മുൻപ് ചെയ്യേണ്ട ഇഞ്ചക്ഷൻ ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു മൂന്നുതവണ കയ്യിൽ കുത്തിയത്. സ്നേഹയുടെ അമ്മ സംശയം തോന്നി ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരെ എത്തി അനുഷയെ പിടികൂടുകയായിരുന്നു.

കൃത്യം നടത്താന് സിറിഞ്ചും കോട്ടും വാങ്ങിയ കായംകുളം പുല്ലുകുളങ്ങരയിലെ കടയിൽ അനുഷയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കടയുടമ യുവതിയെ തിരിച്ചറിഞ്ഞു.
നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിൽ എത്തി പലതവണ സ്നേഹയുടെ കൈയിൽ സിറിഞ്ചുപയോഗിച്ച് കുത്തിയെങ്കിലും അതെല്ലാം തൊലി പുറത്തായതാണ് രക്ഷപെടാൻ കാരണമായത്. ഞരമ്പിലൂടെ വായു കയറിയിരുന്നെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത ഏറെയായിരുന്നുവെന്നു മെഡിക്കൽ രംഗത്തെ വിദഗ്ധർ പറയുന്നു.
കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലിസ്. പ്രതി അനുഷയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശേഷം മാവേലിക്കര സബ് ജയിലിലേക്ക് അനുഷയെ മാറ്റി. പ്രതിയും അരുണും തമ്മിൽ കോളേജ് കാലം മുതൽ സൗഹൃദമുണ്ടെന്നും പോലിസ് പറയുന്നു. ചോദ്യം ചെയ്യലിനു ശേഷം ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന് അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















