മൂന്നാർ: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാർ മാങ്കുളത്തെ റിസോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പിഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അഷറഫിന്റെ മൂന്നാർ വില്ല വിസ്താ എന്ന റിസോർട്ടാണ് ഇഡി സീൽ ചെയ്ത് ബോർഡ് വച്ചത്. പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലാണ് 2.53 കോടി രൂപ വിലവരുന്ന വസ്തുവകകള്‍ കണ്ടുകെട്ടിയതെന്ന് ഇ.ഡി. അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരമാണ് നടപടി. കള്ളപ്പണക്കേസിൽ അറസ്റ്റിലായ അഷറഫ് തീഹാർ ജയിലിൽ തടവിലാണ്. ഈ കേസിലാണ് നടപടി.
വില്‍പ്പന നടത്താത്ത നാല്ല് വില്ലകളും 6.75 ഏക്കര്‍ ഭൂമിയും അടങ്ങുന്നതാണ് ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൊജക്ട്. പോപ്പുലര്‍ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇവിടെ റെയ്ഡ് നടത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിക്കെതിരേ എന്‍.ഐ.എ.യും നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. ഗ്രീന്‍വാലി അക്കാദമി തീവ്രവാദപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്നായിരുന്നു എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് സ്ഥാപനത്തിന്റെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനായി നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ പ്രാരംഭനടപടിയായി നിര്‍മാണപ്രവര്‍ത്തനങ്ങളും വസ്തുവകകള്‍ കൈമാറ്റം ചെയ്യുന്നതും വിലക്കി നോട്ടീസും പതിച്ചിരുന്നു.
കൊച്ചി എന്‍ഐഎ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഗ്രിന്‍വാലി അക്കാദമി കണ്ടുകെട്ടിയത്. പോപ്പലര്‍ ഫ്രണ്ട് നിരോധിച്ചതിനു ശേഷം, കേരളത്തിലെ ആറാമത്തെ ആയുധ കായിക പരിശീലന കേന്ദ്രവും, സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് എന്‍ഐഎ പിടിച്ചെടുത്തത്.യുഎ(പി)എ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടിയെടുത്തത്.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















