തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂര്‍ മുന്‍ എസ്എച്ച്ഒ ആര്‍ ജയസനലിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ധര്‍വേഷ് സഹേബ് ആണ് നടപടിയെടുത്തത്. ഇതോടെ നാലാമത്തെ എസ് എച്ച് ഒയെയാണ് കേരളാ പൊലീസിൽ നിന്നും പിരിച്ചു വിടുന്നത്. നടപടി ക്രമങ്ങളുടെ ഭാഗമായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് ജയസനിലിന് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി.
കൈക്കൂലി നല്‍കാത്തതിന് റിസോര്‍ട്ട് ഉടമയെ കള്ളക്കേസില്‍ കുടുക്കിയതിന് ജയസനില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയസനലിനെതിരെ പരാതി നല്‍കിയത്.

ഗള്‍ഫിലായിരുന്ന പ്രതിയെ നാട്ടില്‍ വിളിച്ചുവരുത്തി തന്റെ താത്പര്യങ്ങള്‍ പരിഗണിച്ചാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറയുകയായിരുന്നു. പിന്നാലെ പ്രതിയെ ജയസനല്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ച് വരുത്തുകയും അവിടെ വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു. ഇതു കൂടാതെ കേസ് അവസാനിപ്പിക്കാൻ അൻപതിനായിരം രൂപ ജയസനിൽ പ്രതിയിൽ നിന്നും കൈപ്പറ്റുകയും ചെയ്തു.
എന്നാൽ പിന്നീട് വാക്ക് പാലിക്കാതിരുന്ന സിഐ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തതിന് പിന്നാലെ ഇയാൾ പോക്സോ കേസിൽ കുറ്റപത്രവും സമർപ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സിഐക്കെതിരെ പീഡനത്തിന് പരാതിയും നൽകുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















