തൃശ്ശൂര്‍: വീട്ടമ്മയുടെ നഗ്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. തൃശ്ശൂര്‍ ആനക്കല്ല് ഏഴു കമ്ബനി സ്വദേശി തോണിവളപ്പില്‍ വീട്ടില്‍ അഭിലാഷ് (34) നെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ആനക്കല്ല് ജംഗ്ഷനില്‍ ‘കാരമല്‍ വെഡിങ്’ എന്ന പേരില്‍ സ്റ്റുഡിയോ നടത്തുകയാണ് അഭിലാഷ്. മൂന്നു കൊല്ലം മുമ്ബാണ് പരാതിക്കാരിയായ വീട്ടമ്മയുമായി ഇയാള്‍ ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് സൗഹൃദം മുതലെടുത്ത പ്രതി, വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം അവരറിയാതെ പകര്‍ത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം