തിരുവല്ല: പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. പ്രസവിച്ച് കിടന്ന യുവതിക്ക് നേരെയാണ് വധശ്രമം ഉണ്ടായത്. നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ യുവതിയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പ്രസവിച്ചു കിടന്ന യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. അനുഷയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. സിറിഞ്ച് കുത്തിവച്ച ശേഷം യുവതിയ്ക്ക് നേരിയ ഹൃദയാഘാതം സംഭവിച്ചു. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുവതി അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം.
യുവതി കിടന്നിരുന്ന മുറിയില്‍നിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുളിങ്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവതിയെ ഇല്ലാതാക്കാനാണ് ഇവര്‍ കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രക്തധമനികളില്‍ വായു കടന്നാല്‍ ഹൃദയാഘാതം മൂലം മരണം സംഭവിക്കാന്‍ ഇടയുണ്ട്. ഇതു മനസ്സിലാക്കിയാണ് ഫാര്‍മസിസ്റ്റ് കുടിയായ യുവതി കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് സൂചന. ഇവരുടെ കൈയ്യില്‍നിന്ന് സിറിഞ്ചും പിടികൂടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം