ലണ്ടന്‍: ലോക മുന്‍ ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററായ ഇംഗ്ലണ്ടിന്റെ അലക്സ് ഹെയ്ല്‍സ് രാജ്യാന്തര വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം മുപ്പത്തിനാലാം വയസിലാണ് 12 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റിനോട് ബൈ പറയുന്നത്. ഫ്രാഞ്ചസി ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് അലക്സ് ഹെയ്ല്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പിന്മാറുന്നത്.
“എന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം എന്റെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആരാധകരില്‍ നിന്നും വലിയ പിന്തുണ എനിക്ക് ലഭിച്ചത്. മുന്നോട്ടുളള കരിയറില്‍ നോട്സിന് വേണ്ടി കളിക്കുന്നത് തുടരാനും ലോകമെമ്പാടുമുളള ഫ്രാഞ്ചസി ക്രിക്കറ്റ് ആസ്വദിക്കാനുമാണ് എന്റെ തീരുമാനം”, ഹെയ്ല്‍സ് പറഞ്ഞു.
ഇംഗ്ലണ്ടിനായി 2022ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 2011 ഓഗസ്റ്റില്‍ ഇന്ത്യക്കെതിരെ ട്വന്റി 20 കളിച്ചായിരുന്നു രാജ്യാന്തര അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ 156 മത്സരങ്ങളില്‍ 5066 റണ്‍സ് കണ്ടെത്തി. ഇംഗ്ലണ്ടിനായി 11 ടെസ്റ്റും 70 ഏകദിനവും 75 ടി20യും കളിച്ചിട്ടുളള താരമാണ് അലക്സ് ഹെയല്‍സ്. ടി20യില്‍ 31 ശാരാശരിയില്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 2074 റണ്‍സും ഏകദിനത്തില്‍ 38 ശരാശരിയില്‍ ആറ് സെഞ്ച്വറി ഉള്‍പ്പെടെ 2419 റണ്‍സും ഹെയ്ല്‍സ് നേടിയിട്ടുണ്ട്. 2022ല്‍ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ജേതാവാക്കാന്‍ അലക്്സ് ഹെയ്ല്‍സ് നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.
2019ലെ ലോകകപ്പ് ടീമില്‍ നിന്നു താരത്തെ ഒഴിവാക്കിയിരുന്നു. മയക്കു മരുന്നു ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പിന്നീട് മൂന്ന് വര്‍ഷം താരത്തിനു ഇംഗ്ലണ്ടിനായി കളിച്ചില്ല.
കഴിഞ്ഞ വര്‍ഷമാണ് താരം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. പാകിസ്ഥാന് പര്യടനത്തിന്റെ ഭാഗമായി നടന്ന ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയിലൂടെയാണ് താരം ഇംഗ്ലീഷ് ടീമിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ടി20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ തന്നെയാണ് താരം അവസാനമായി ഇംഗ്ലണ്ട് ജേഴ്സിയില്‍ കളിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം