കൽപ്പറ്റ: വയനാട് മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു. കരിമ്പുമ്മൽ ചുണ്ടക്കുന്ന് പൂക്കോട്ടിൽ പാത്തൂട്ടിയുടെ മകൻ നാസർ (36) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണതാണെന്നാണ് നിഗമനം.
പനമരം ദാസനക്കര കൂടൽക്കടവ് ചെക്ക് ഡാമിനു സമീപം മീൻ പിടിക്കുന്നതിനിടെയാണ് അപകടം. നല്ല ഒഴുക്കുള്ള സ്ഥലത്തിനു സമീപത്ത് നിന്നാണ് നാസർ മീൻ പിടിക്കാൻ ശ്രമിച്ചത്.
കൈയിൽ വീശു വലയുടെ കയർ ചുറ്റി നിലയിലായിരുന്നു മൃതദേഹം. വലയുടെ കൈ കുടുങ്ങിയതു കൊണ്ടു യുവാവിനു നീന്താൻ സാധിച്ചിട്ടുണ്ടാകില്ലെന്നും നിഗമനമുണ്ട്.
മാനന്തവാടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മൂന്ന് മണിക്കൂർ തെരച്ചിൽ നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂബാ ഡൈവിങിലൂടെയാണ് പുറത്തെടുത്തത്. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം മാനന്തവടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം