ഷാര്‍ജ: മലയാളി ഡോക്ടർ ഷാർജയിൽ അന്തരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയിലെ കോളേജ് ഓഫ് ഡെന്റല്‍ മെഡിസിനില്‍ ഡോക്ടറായ ഷെര്‍മിന്‍ ഹാഷിം അബ്ദുല്‍ കരീം (42) ആണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്.
ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദന് ഡോ. ഹാഷിര്‍ ഹസന് ആണ് ഭര്‍ത്താവ്. മംഗളൂരു യേനപോയ ഡെന്റല്‍ കോളേജിലെ 1998 ബാച്ച് വിദ്യാര്‍ഥിനിയായിരുന്നു. മണിപ്പാല്‍ കെ.എം.സി. ആശുപത്രിയില്‍നിന്ന് എം.ഡി.എസ്. നേടി. വർഷങ്ങളായി കുടുംബസമേതം യുഎയിലാണ് താമസം.
മൃതദേഹം ഇന്നു വൈകിട്ട് യുഎഇ സമയം 3.30ന് ദുബായ് മുഹൈസീന മെഡിക്കൽ സെന്ററിൽ എംബാം ചെയ്ത ശേഷം രാത്രി 9.30ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അഫ്രീന്, സാറ, അമന് എന്നിവര്‍ മക്കളാണ്. സംസ്കാരം നാട്ടില്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം