കോട്ടയം: കോട്ടയം താന്നിക്കപ്പടിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മീനടം പാടത്തുപറമ്പിൽ ചെറിയാന്റെ മകൻ ഷിന്റോ (26) ആണ് മരിച്ചത്.
താന്നിക്കപ്പടിയിലെ പെട്രോൾ പമ്പിനു മുന്നിൽവച്ചാണ് അപകടം സംഭവിച്ചത്. വടവാതൂർ ഭാഗത്തുനിന്നു വന്ന ബൈക്ക് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവം നടന്നയുടനെ നാട്ടുകാർ യുവാവിനെ ബസിനടിയിൽനിന്ന് പുറത്തെടുത്തു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം