കൊച്ചി: എറണാകുളത്ത് അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ അച്ഛനും മകനും വെട്ടേറ്റു. എറണാകുളം പറവൂര്‍ ചിറ്റാറ്റുക്കര പട്ടണം സ്വദേശികളായ ഷാജിക്കും മകന് വിഷ്ണുവിനുമാണ് വെട്ടേറ്റത്. അയല്‍വാസിയായ ബേബി എന്ന സ്ത്രീയാണ് വെട്ടിയത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. അതിര്‍ത്തിയില്‍ കെട്ടിയ വേലി പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബേബി ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വെട്ടുകയായിരുന്നു. കൈപ്പത്തിക്കും തോളിനുമാണ് വെട്ടേറ്റത്.
നേരത്തെയും അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം