സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാർട്ടറിൽ. ഇന്ത്യയുടെ അകർഷി കശ്യപിനെ കീഴ്പ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. രണ്ട് തവണ ഒളിന്പിക്സ് മെഡലിസ്റ്റായ സിന്ധു അനായാസമായി ജയിച്ചു കയറുകയായിരുന്നു. സ്കോര്‍: 21-14, 21-10.
ഇന്ത്യന്‍ താരം അഷ്മിത ചലിഹയെ വീഴ്ത്തിയാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ബെയ്വന് സാംഗാണ് സിന്ധുവിന്റെ എതിരാളി.
ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 500 ഇനത്തിൽ കോർട്ട് 3-ൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ചൈനീസ് തായ്പേയിയുടെ സു ലി യാങ്ങിനെ 21-10, 21-17 എന്ന സ്കോറിന് തോൽപിച്ചാണ് ശ്രീകാന്ത് ക്വാർട്ടറിൽ പ്രവേശിച്ചത്.
ഇന്ത്യന്‍ താരങ്ങളായ സിന്ധു, ശ്രീകാന്ത്, എച്ച്.എസ് പ്രണോയ്, യുവതാരം പ്രിയാൻഷു രജാവത്ത് എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ നിലവിലെ ദേശീയ ചാമ്പ്യൻ മിഥുൻ മഞ്ജുനാഥ് രണ്ടാം റൗണ്ടിൽ പുറത്തായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം