ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് മന്ത്രിമാർ കൈമാറി. മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് എന്നിവരാണ് ഉത്തരവ് കൈമാറിയത്.
ജില്ലാ കലക്ടറുടെ അക്കൗണ്ടിലെത്തുന്ന തുക രണ്ട് ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബേങ്ക് അക്കൗണ്ടിലേക്ക് നല്‍കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്.
അത്യന്തം ദാരുണമായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തില്‍ പോലീസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

അതിനിടെ, കുട്ടിയുടെ കൊലപാതകം കഴുത്ത് ഞെരിച്ചെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുട്ടി ലെെംഗിക പീഡനത്തിന് ഇരയായതായും റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച വെെകീട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു.
കുറ്റകൃത്യത്തിൽ ഒരാൾ മാത്രമാണ് പ്രതിയെന്നാണ് നിലവിൽ പോലീസ് നൽകുന്ന വിവരം. പ്രതിയെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നതിനായി കേരള പോലീസ് ഡൽഹിയിലേക്കും ബിഹാറിലേക്കും പോകുമെന്നും പോലീസ് അറിയിച്ചു. ഇയാൾ ഡൽഹിയിൽ സമാനമായ കുറ്റകൃത്യത്തിൽ പ്രതിയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















