തിരുവനന്തപുരം: എഐ ക്യാമറയിൽ കുടുങ്ങിയ വിഐപികൾക്കും പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എംപിമാരും എംഎൽഎമാരും അടക്കമുള്ള വിഐപികൾ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം മോട്ടര്‍ വാഹനവകുപ്പ് ചെലാന്‍ അയച്ചെന്നും മന്ത്രി പറഞ്ഞു.
എംപി, എംഎൽഎ വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്കാണു പിഴ ചുമത്തിയത്. എംഎൽഎമാരുടെ വാഹനങ്ങൾ 19 തവണയും എംപിമാരുടെ വാഹനങ്ങൾ 10 തവണയും കാമറയിൽ കുടുങ്ങി. ഇവർക്കെല്ലാം പിഴ ചുമത്തി. ഒരു എംപി ആറു തവണയും ഒരു എംഎല്‍എ ഏഴു വട്ടവും നിയമലംഘനം നടത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇവർ ആരൊക്കെയാണെന്നു മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കണമെന്ന് ഗതാഗത മന്ത്രിപറഞ്ഞു. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















