ഇസ്ലാമബാദ്: ലോകകപ്പിന് കളിക്കാൻ ഇന്ത്യയിലേക്ക് വരണമെങ്കിൽ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാണമെന്ന് പാകിസ്താൻ. സുരക്ഷാ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ച് ആദ്യം അനുമതി നൽകിയാൽ മാത്രമെ പാകിസ്താൻ കളിക്കാൻ എത്തുകയൊള്ളു എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ലോകകപ്പിൽ പാക് പങ്കാളിത്തം അവലോകനം ചെയ്യാനായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ അദ്ധ്യക്ഷതയിലാണ് സമിതി ആദ്യമായി യോഗം ചേരുന്നത്. പിസിബി മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സക്ക അഷ്റഫും യോഗത്തിൽ പങ്കെടുക്കും. വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി, അന്തർ പ്രവിശ്യാ ഏകോപന മന്ത്രി, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി, കശ്മീർ കാര്യങ്ങളിൽ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി തുടങ്ങി 14 അംഗ സമിതിയാണിത്. ഇതിന് പുറമേ കൂടാതെ രഹസ്യ ഏജൻസികളിൽ നിന്നും മറ്റ് സെൻസിറ്റീവ് വകുപ്പുകളിൽ നിന്നുമുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
ഒരു പാകിസ്ഥാൻ ടീം ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന എല്ലാ വേദികളും സന്ദർശിക്കാനും എല്ലാ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അവലോകനം ചെയ്യാനും ഒരു ഉന്നതതല സുരക്ഷാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് പാകിസ്താൻ അയച്ചെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്താൻ ഇന്ത്യയിൽ കളിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ താരങ്ങൾ, ഉദ്യോഗസ്ഥർ, ആരാധകർ, മാദ്ധ്യമങ്ങൾ എന്നിവർക്കെല്ലാം സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യം.
2016-ലെ ടി20 ലോകകപ്പിനിടെയാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയിലെത്തിയത്. 2012-13 മുതൽ ഇരു രാജ്യങ്ങളും പരസ്പരം ക്രിക്കറ്റ് കളിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം