റിയാദ്: വാഹനങ്ങൾ തട്ടിയെടുക്കൽ തൊഴിലാക്കിയ 15 അംഗ കവർച്ച സംഘത്തെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ 13 പേർ പാക്കിസ്താനികളും രണ്ടു പേർ സിറിയൻ പൗരന്മാരുമാണ്. 19 വാഹനങ്ങൾ സംഘം കവർന്ന് പൊളിച്ച് ആക്രിയാക്കി വിൽപന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
മോഷ്ടിക്കുന്ന വാഹനങ്ങൾ ജനവാസ കേന്ദ്രത്തിന് പുറത്തുള്ള ചുറ്റുമതിലോടു കൂടിയ കോംപൗണ്ടിൽ എത്തിച്ച് പൊളിച്ച് ആക്രിയാക്കി, ആക്രി കടകൾക്ക് വിൽക്കുകയാണ് സംഘം ചെയ്തിരുന്നത്. സംഘം പൊളിക്കാൻ സൂക്ഷിച്ച ഒമ്പത് വാഹനങ്ങൾ പൊലീസ് വീണ്ടെടുത്തു.
നിയമാനുസൃത നടപടികൾ പൂർത്തിയാക്കി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം