തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ ഗണപതി പരാമര്‍ശത്തില്‍ നാമജപ യാത്രയിലൂടെ എൻഎസ്‌എസ് പ്രതിഷേധിച്ചു. തിരുവനന്തപുരം നഗരത്തില്‍ നടത്തിയ നാമജപ യാത്രയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ നാമജപ യാത്ര ഏഴ് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.
പ്രതിഷേധത്തിലൂടെ ഉയർത്തുന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ് ഇത് പിൻവലിച്ച് മാപ്പ് പറയണം. സർക്കാർ നടപടി എടുക്കണം. ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ രണ്ടാംഘട്ട സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ജില്ലയിലെ എൻഎസ്എസ് നേതാക്കൾ അറിയിച്ചു. മറ്റ് ഹൈന്ദവ സംഘടനകളെ കൂട്ടിയുള്ള പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് എൻഎസ്എസ് നേതാക്കൾ അറിയിച്ചു.

സംസ്ഥാന വ്യാപകമായി വിവിധ സ്ഥലങ്ങളില്‍ എൻഎസ്‌എസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സ്പീക്കര്‍ ഷംസീറിന്റ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട NSS താലൂക്ക് യൂണിന്റെ നേത്യത്വത്തില്‍ നാമ ജപസംഗമം സംഘടിപ്പിച്ചു. നാമജപ സംഗമത്തിന്റ ഉദ്ഘാടനം എൻഎസ്‌എസ് ഡയറകടര്‍ ബോര്‍ഡ് അംഗം ഹരിദാസ് ഇടത്തിട്ട നിര്‍വ്വഹിച്ചു.
സ്പീക്കര്‍ എ.എൻ ഷംസീർ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങളിൽ സർക്കാരിന്റെ നിലപാട് അറിയണമെന്ന് എൻഎസ്എസ് അറിയിച്ചു. ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളി. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സർക്കാരിന്റെ നിലപാടും ഇതേ രീതിയിൽ ആണെങ്കിൽ പ്രശ്നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് എൻഎസ്എസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















