തിരുവല്ല: നിരണത്ത് വീടു കേന്ദ്രീകരിച്ച് മിനി ബാർ നടത്തിയിരുന്നയാൾ അറസ്റ്റിൽ. നിരണം സ്വദേശി ടി എസ് സജീവിനെ (52) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് അര ലീറ്ററിന്റെ 113 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും പലപ്പോഴായി മദ്യം വാങ്ങി സൂക്ഷിക്കുകയായിരുന്നു ഇയാളുടെ രീതി. അവധി ദിവസം ഇരട്ടിവിലയ്ക്കാണ് വിറ്റിരുന്നത്.
വീടിന്റെ ഉള്ളിൽ ചാക്കിൽ കെട്ടിവെച്ച നിലയിലും വീടിന്റെ പരസരത്തുമൊക്കെയായാണ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസ്, പത്തനംതിട്ട ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ വി.രതീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷിഹാബുദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ കൃഷ്ണൻ, സുമോദ് കുമാർ, ഹുസൈൻ, കാർത്തിക എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം