ചങ്ങനാശേരി: സ്പീക്കര്‍ എ.എൻ ഷംസീർ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങളിൽ സർക്കാരിന്റെ നിലപാട് അറിയണമെന്ന് എൻഎസ്എസ്. ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളിയാണ്. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സർക്കാരിന്റെ നിലപാടും ഇതേ രീതിയിൽ ആണെങ്കിൽ പ്രശ്നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് എൻഎസ്എസ് വ്യക്തമാക്കി.
വിശ്വാസ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി എൻഎസ്എസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന നാമജപ ഘോഷയാത്ര ആരംഭിച്ചു. വൈകിട്ട് അഞ്ചിന് പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയാണ് നാമജപഘോഷയാത്ര. ഹൈന്ദവ ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്‌പീക്കർ എ.എൻ.ഷംസീർ നടത്തിയ പരാമർശം പിൻവലിച്ചു മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സർക്കാരിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണമെന്നും കഴിഞ്ഞ ദിവസവും എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം മിത്ത് വിവാദം, നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സ്പീക്കർ എ എൻ ഷംസീർ. താൻ വിശ്വാസികൾക്ക് എതിരല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. ഷംസീറിന് അഭിപ്രായം ഉള്ളത് പോലെ സുകുമാരൻ നായർക്കും അഭിപ്രായമുണ്ട്. പരാമർശം സയന്റിഫിക്ക് ടെംബറിനെ കുറിച്ചാണ് നടത്തിയത്. മത വിശ്വാസികൾ തനിക്കൊപ്പമാണ്. മതേതര നിലപാടുകൾ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. കെട്ടി ഇറക്കപ്പെട്ട ആളല്ല താൻ.ഒരു മത വിശ്വാസത്തെയും ഹനിക്കുന്ന ആളല്ല താനെന്നും ഷംസീർ വ്യക്തമാക്കി.
ഒരു ഭാഗത്ത് മത വിശ്വാസം ഭരണഘടന പറയുന്നുണ്ട്.അതുപോലെ ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണം എന്നും ഭരണഘടന പറയുന്നുണ്ട്. അത് പറയുന്നത് എങ്ങനെ മത വിശ്വാസത്തെ വൃണപ്പെടുത്തൽ ആകും. പാർട്ടി സെക്രട്ടറി കാര്യങ്ങൾ കൃത്യമായി പറഞ്ഞു.ഒരു വിശ്വാസത്തെയും ഹനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















