തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ തിരുത്തോ ഖേദമോ പ്രകടിപ്പിക്കില്ലെന്ന സി.പി.എമ്മിന്റെയും സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെയും നിലപാട് ധാര്‍ഷ്ട്യവും ഹിന്ദുസമൂഹത്തിന്റെ വികാരങ്ങളോടുള്ള അവജ്ഞയുമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്വന്തം സമുദായത്തിന്‍റെ കാര്യത്തിൽ ഷംസീര്‍ ഇതേ സമീപനം സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്‍റെ നിലപാടിന് വില നൽകാത്തത് പ്രതിഷേധാർഹമാണെന്നും വി മുരളീധരൻ വിമര്‍ശിച്ചു.
സ്പീക്കര്‍ തിരുത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കര്‍ തിരുത്തില്ല എന്ന സമീപനം സ്വീകരിച്ച സാഹചര്യത്തില്‍, വരാന്‍ പോകുന്ന നിയമസഭാ സമ്മേളനത്തോടും സമ്മേളനത്തില്‍ സ്പീക്കര്‍ എടുക്കുന്ന നിലപാടുകളോടുമുള്ള കോണ്‍ഗ്രസിന്റെ നിലപാടെന്തായിരിക്കും എന്നറിയാന്‍ ആഗ്രഹമുണ്ട്.
ശാസ്ത്രീയ വിശദീകരണവും ചര്‍ച്ചകളും ഹൈന്ദവവിശ്വാസത്തില്‍ മാത്രമാണ്. സ്പീക്കറുടെ മതം വരുമ്പോള്‍ സ്പീക്കറുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും നിലപാടുകള്‍ വ്യത്യസ്തമാണ്. സയന്റിഫിക് ടെമ്പര്‍ എല്ലാ മതത്തിന്റെ കാര്യത്തിലും വളരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങള്‍ക്കും ആരാധനാമൂര്‍ത്തികള്‍ക്കുമെതിരായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിരന്തരമായി നടത്തുന്ന അവഹേളന പരാമര്‍ശങ്ങളുടെ ഭാഗമായാണ് ഷംസീറിന്റെ ഗണപതി പ്രസംഗത്തെയും കാണുന്നത്. ഹിന്ദുക്കളെ അടച്ച് ആക്ഷേപിക്കുന്ന സമീപനത്തിനെതിരേ ഹിന്ദുസമൂഹമെടുക്കുന്ന നിലപാടിന് വിലകല്‍പ്പിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യപരമായ പദവിയിലിരിക്കുന്ന വ്യക്തികളെന്ന നിലയില്‍ ഹിന്ദുസമൂഹത്തിന് നല്‍കേണ്ട പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹിന്ദു സമൂഹം ആരാധിക്കുന്ന മൂർത്തിയെ മിത്തായി കാണുന്ന സിപിഐഎം വിനായകാഷ്ഠകം രചിച്ച ശ്രീ നാരായണ ഗുരു അന്ധവിശ്വാസം പ്രചരിപ്പിച്ചു എന്ന് പറയുമോ എന്നും വി മുരളീധരൻ ചോദിച്ചു. ശാസ്ത്ര ബോധം എല്ലാ മതത്തിന്റെ കാര്യത്തിലും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളിയാണെന്ന് എൻഎസ്എസും ആരോപിച്ചു. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സർക്കാരിന്റെ നിലപാടും ഇതേ രീതിയിൽ ആണെങ്കിൽ പ്രശ്നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് എൻഎസ്എസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















