പത്തനംതിട്ട: അഫ്സാന കേസില്‍ തലയൂരാന്‍ പൊലീസ് ശ്രമം. മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന ആരോപണം പൊലീസ് തള്ളി. മര്‍ദിച്ചത് എന്നപേരില്‍ അഫ്സാന കാണിച്ച പാടുകള്‍ വ്യാജമെന്ന്‍ പൊലീസ് പറഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്സാന കാണിച്ച പാടുകൾ വ്യാജം എന്നാണ് പൊലീസ് വാദം. ചോദ്യംചെയ്യല്‍ വിഡിയോ പുറത്തുവിട്ടു. വകുപ്പുതല അന്വേഷണത്തിനായും വിഡിയോ സമര്‍പ്പിച്ചു.

അതേസമയം ഡിവൈഎസ് പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിയും ഡിജിപിക്കും ഉടൻ പരാതി നൽകുമെന്ന് അഫ്സാന അറിയിച്ചു. ദക്ഷിണ മേഖല ഡിഐജിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട അഡീഷണൽ എസ് പി തുടങ്ങിയ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും.
ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നായിരുന്നു നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ ആരോപണം. പൊലീസ് തന്നെ കൊലക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും പൊതു സമൂഹത്തിന് മുന്നിൽ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്സാന ആരോപിച്ചിരുന്നു. കൂടൽ പൊലീസിനും ഡിവൈഎസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉന്നയിച്ചത്. ജയിൽ മോചിതയായ ശേഷമാണ് പൊലീസിനെതിരെ ആരോപണവുമായി അഫ്സാന രംഗത്തെത്തിയത്. നൗഷാദ് തിരോധാന കേസിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയിരുന്നു അഫ്സാന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















