ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്. ഇന്നു പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്താണ് പ്രണോയ്.
ഈയിടെ അവസാനിച്ച ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ 750 സീരിസില്‍ പ്രണോയ് ക്വാര്‍ട്ടറിലെത്തിയിരുന്നു. മറ്റൊരു താരമായ ഇന്ത്യയുടെ ലക്ഷ്യ സെന്‍ 11-ാം റാങ്കിലെത്തി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ലക്ഷ്യ 11-ാം സ്ഥാനത്തെത്തിയത്. താരവും ജപ്പാന് ഓപ്പണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സെമി ഫൈനല്‍ വരെ മുന്നേറാനും ലക്ഷ്യയ്ക്ക് സാധിച്ചു.
മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് 19-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ദേശീയ ചാമ്പ്യനായ മിഥുൻ മഞ്ജുനാഥ് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 50-ാം സ്ഥാനത്തെത്തിയിട്ടുണ്ട്.
പുരുഷ വിഭാഗം ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടിയും രണ്ടാം സ്ഥനത്ത് തുടരുകയാണ്. അതേസമയം വനിതാ ഡബിൾസ് ജോഡികളായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തി. എന്നാല്‍ വനിതാ വിഭാഗം സിംഗിള്‍സ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന്റെ 17-ാം റാങ്കിന് മാറ്റമില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം