അടിമാലി : പൊളിഞ്ഞപാലത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന ആറുകണ്ടത്തിൽ ശ്രീദേവിയെ (27) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകിട്ടു മൂന്നോടെയാണു സംഭവം. ഒപ്പം താമസിച്ചിരുന്ന വാളറ കമ്പിലൈൻ പുത്തൻപുരയ്ക്കൽ രാജീവിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണു മരണം സംഭവിച്ചതെന്നു പൊലീസ് പറയുന്നു.
Also read: ഭൂമിയുടെ ഭ്രമണപഥം വിട്ടു; ചന്ദ്രനോട് അടുത്ത് ചന്ദ്രയാൻ 3; ഓഗസ്റ്റ് 23നു ലാൻഡിങ്
വീട്ടുടമ വാടക സംബന്ധിച്ച കാര്യം പറയാൻ ശ്രീദേവിയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ഈ നമ്പറിലേക്കു രാജീവ് തിരിച്ചുവിളിച്ച് ശ്രീദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അറിയിച്ചു. വീട്ടുടമ വിവരം പൊലീസിൽ അറിയിച്ചു. തുടർന്നാണു പൊലീസെത്തിയത്. ശ്രീദേവി ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ ഷാൾ മുറിച്ചു രക്ഷപ്പെടുത്താൻ നോക്കിയെന്നും മരിച്ചെന്നു ബോധ്യപ്പെട്ടതോടെ കട്ടിലിൽ കിടത്തുകയായിരുന്നുവെന്നും രാജീവ് മൊഴി നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം