മലപ്പുറം: താനൂര്‍ ബോട്ട് അപകടക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താനൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ തിങ്കളാഴ്ച കുറ്റപത്രം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം.
13,186 പേജുകളുള്ളതാണ് കുറ്റപത്രം. 865 രേഖകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. മീൻപിടിത്ത ബോട്ട് രൂപമാറ്റം നടത്തിയതാണെന്നു രേഖകളിൽനിന്ന് മറച്ചുവച്ചത് ഗുരുതര പിഴവായി കുറ്റപത്രത്തിൽ പറയുന്നു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഉൾപ്പെടെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
യാത്രക്കാരും തൊഴിലാളികളുമടക്കം 52 പേർ അപകടം നടന്ന ബോട്ടിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്ന് 85 ദിവസങ്ങൾക്കുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് നോര്‍ത്ത് സോണ്‍ ഐ.ജി. നീരജ്കുമാര്‍ ഗുപ്ത അന്തിമ അംഗീകാരം നല്‍കി. ഇന്‍സ്‌പെക്ടര്‍മാരായ ജീവന്‍ ജോര്‍ജ്, കെ.ജെ. ജിനേഷ്, അബ്ബാസലി, എം.ജെ. ജിജോ, സുരേഷ് നായര്‍, സബ് ഇന്‍സ്‌പെക്ടര്‍ പി.ജെ. ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന 21 അംഗങ്ങള്‍ക്കായിരുന്നു കേസന്വേഷണച്ചുമതല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം