കൊച്ചി: സൈബർ ബുള്ളിയിംഗിനെതിരെ കാക്കനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി നടന് സുരാജ് വെഞ്ഞാറമൂട്. ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയെന്നാണു സുരാജിന്റെ പരാതി. വാട്സ്ആപ്പിലും ഭീഷണി സന്ദേശം അയയ്ക്കുന്നതായി പരാതിയിൽ പറയുന്നു.
മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.
മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായിരുന്നു സുരാജ് കുറിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം