ന്യൂഡൽഹി: അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറയാണ് നായകൻ. പരിക്കിനെ തുടർന്നു 11 മാസത്തിനു ശേഷമാണ് ബുംറ ടീമിലിടം പിടിക്കുന്നത്.
വിക്കറ്റ് കീപ്പറായി മലയാളിയായ സഞ്ജു സാംസണും ടീമിൽ ഇടം നേടി. സഞ്ജുവിനു പുറമേ വിക്കറ്റ് കീപ്പറായി പുതുമുഖതാരം ജിതേഷ് ശർമയേയും പരിഗണിച്ചിട്ടുണ്ട്. പുതുമുഖമായ റിങ്കു സിംഗും ടീമിൽ ഇടംപിടിച്ചു. ഓഗസ്റ്റ് 18നാണ് മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം.
മൂന്ന് മത്സരങ്ങളുടെയും വേദി ഡബ്ലിനാണ്. ഓഗസ്റ്റ് 18, 20, 23 തീയതികളിലാണ് മത്സരങ്ങള്‍.
നേരത്തേ 2022 സെപ്റ്റംബറില്‍ പരിക്കിന്റെ പിടിയിലായ ബുംറ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തിരിച്ചുവരാനുള്ള പരിശ്രമത്തിലായിരുന്നു. ഇതോടെ 2023 ഏകദിന ലോകകപ്പില്‍ ബുംറ കളിക്കുമെന്ന് ഉറപ്പായി. ബുംറ കൂടി ടീമിലെത്തിയാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് കിരീടസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകരും. വരുന്ന ഏഷ്യാ കപ്പിലും ബുംറ കളിച്ചേക്കും.
ടീം: ജസ്പ്രീത് ബൂമ്ര (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിംഗ്, സഞ്ജു സാംസൺ ( വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ ( വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയി, പ്രസിദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, ആവേശ് ഖാൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം