പട്ന: തൊഴില്‍ കുംഭകോണക്കേസില്‍ ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിന് തിരിച്ചടി. ലാലുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട ആറ് കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
2004നും 2009നും ഇടയില്‍ ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, ഭൂമിക്ക് പകരമായി റെയില്‍വേയില്‍ ജോലി നല്‍കിയെന്ന കേസിലാണ് നടപടി.
മെയ് 18 ന് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലു യാദവിന്റെ ഭാര്യയുമായ റാബ്റി ദേവിയെ ഇഡി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ആര്‍ജെഡി എംപി മിസ ഭാരതി, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരുള്‍പ്പെടെയുള്ള യാദവ് കുടുംബത്തിലെ മറ്റ് അംഗങ്ങളെയും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചോദ്യം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം