ആലപ്പുഴ: പൊലീസിന്റെ ക്രൂരമർദനത്തെത്തുടർന്നാണു നൗഷാദിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചതെന്നു ഭാര്യ അഫ്സാന. ഒന്നര വർഷം മുൻപ് പത്തനംതിട്ടയിൽ നിന്നു കാണാതായ പത്തനംതിട്ട കലഞ്ഞൂർ പാടം വണ്ടണിപടിഞ്ഞാറ്റേതിൽ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽനിന്നു കണ്ടെത്തിയ സംഭവത്തിലാണു പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഫ്സാന രംഗത്തെത്തിയത്.
പൊലീസ് ക്രൂരമായി മർദിച്ചെന്നും വായിൽ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്സാന പറയുന്നു. കേസിൽ തന്റെ പിതാവിനെ പ്രതി ചേർക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞു. മൃതദേഹം കുഴിച്ചിട്ടെന്നു പറഞ്ഞു കാണിച്ചതെല്ലാം പൊലീസ് ചൂണ്ടിക്കാണിച്ച സ്ഥലങ്ങളാണ്. വാടകവീട്ടിൽ തന്നെ എത്തിക്കുന്നതിനു മുൻപേ ആരോ വീടിനുള്ളിൽ കുഴികൾ എടുത്തിട്ടുണ്ടായിരുന്നു. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഫ്സാന പറഞ്ഞു.
ഒന്നരവർഷം മുൻപ് കാണാതായ ഇവരുടെ ഭർത്താവ് പത്തനംതിട്ട കലഞ്ഞൂർപ്പാടം വണ്ടണി പടിഞ്ഞേറ്റതിൽ നൗഷാദിനെ (34) തൊടുപുഴ തൊമ്മൻകുത്ത് കുഴിമറ്റം ഭാഗത്ത് കൂലിപ്പണിക്കാരനായി ജീവിക്കുന്നനിലയിൽ രണ്ടുദിവസം മുൻപാണു കണ്ടെത്തിയത്. ഇതേത്തുടർന്നാണ് അഫ്സാന ജയിൽമോചിതയായി ഞായറാഴ്ച വൈകുന്നേരം മൂന്നോടെ നൂറനാട്ടെ വീട്ടിലെത്തിയത്.
മകനെ കാണാനില്ലെന്ന പരാതിയുമായി നൗഷാദിന്റെ പിതാവ് അഷറഫാണ് കൂടൽ പോലീസിനെ സമീപിച്ചത്. ഇതേത്തുടർന്ന് പോലീസ് തന്നെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നതായി അഫ്സാന പറഞ്ഞു. നൗഷാദിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്നും വനിതാ ഇൻസ്പെക്ടർ പറഞ്ഞിരുന്നു. അതനുസരിച്ചാണ് കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിൽ പോകുമ്പോൾ നൗഷാദിനെപ്പോലെ ഒരാൾ ബസിൽ കയറിപ്പോകുന്നതു കണ്ട വിവരം ഇൻസ്പെക്ടറെ വിളിച്ചുപറഞ്ഞത്. അടുത്തദിവസം വിളിച്ച് രാവിലെ 10 മണിയാകുമ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്നു പറഞ്ഞു. പിതാവുമായാണ് സ്റ്റേഷനിലെത്തിയത്.
“സ്റ്റേഷനിലെത്തിയ ഉടനെ കസ്റ്റഡിയിലെടുത്തു മർദിച്ചു.. എന്റെ പുറം അടിച്ചു കലക്കി. ശരീരമാകെ മുറിവുണ്ട്. പലതും പുറത്തു കാണിക്കാൻ വയ്യ. നൗഷാദിന് എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ എനിക്കറിയില്ലെന്നാണു പറഞ്ഞത്. എന്റെ കുഞ്ഞുങ്ങളെപ്പോലും കാണിക്കില്ലെന്നു പറഞ്ഞപ്പോഴാണു കൊന്നെന്നു സമ്മതിച്ചത്. രണ്ടു ദിവസം ഭക്ഷണവും വെള്ളവും തന്നില്ല. ഉറങ്ങാൻ സമ്മതിച്ചില്ല. പൊലീസുകാർ മുഖത്തുനോക്കി പച്ചത്തെറിയാണു വിളിച്ചത്. രാത്രി മുഴുവൻ വാഹനത്തിൽ കറക്കി പുലർച്ചെ 3 മണിക്കാണ് സ്റ്റേഷനിൽ കൊണ്ടുവന്നത്. തെളിവെടുപ്പിന് പോയപ്പോൾ പൊലീസ് പറഞ്ഞ സ്ഥലമാണു മൃതദേഹം കുഴിച്ചിട്ടെന്ന നിലയിൽ കാണിച്ചത്” – അഫ്സാന പറഞ്ഞു. ശരീരമാസകലം വേദനയനുഭവപ്പെട്ടതിനെത്തുടർന്ന് അഫ്സാനയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഫ്സാനയുടെ വെളിപ്പെടുത്തൽ വാസ്തവവിരുദ്ധമാന്നെന്ന് കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ റാവുത്തർ പറഞ്ഞു. ഈ കേസിൽ ഒരു ഘട്ടത്തിലും കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞിട്ടില്ല. അതിനാൽ പൊലീസിന് കുറ്റം സമ്മതിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം