കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരായ മിച്ചഭൂമി കേസ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയില്‍ മാപ്പപേക്ഷ കൊടുത്ത ലാന്‍ഡ് ബോര്‍ഡ് മൂന്ന് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്.
അതേസമയം, ലാന്‍ഡ് ബോര്‍ഡ് തയ്യാറാക്കിയ കരട് പട്ടികയിലുള്‍പ്പെട്ട ഭൂമി അന്വേഷണ ഘട്ടത്തില്‍ അന്‍വര്‍ വില്പന നടത്തിയതിന്റെ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയതായി പരാതിക്കാര്‍ പറഞ്ഞു.
പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരായ മിച്ചഭൂമി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാതെ വന്നതോടെയായിരുന്നു ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്. നടപടികള്‍ വൈകിയതില്‍ മാപ്പ് ചോദിച്ച ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശവും തേടി. ഇതിനു ശേഷമുളള ആദ്യ സിറ്റിങ്ങാണ് ഇന്ന് താമരശേരി ലാന്‍ഡ് ബോര്‍ഡില്‍ നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം