ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നിലെന്ന് റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയുടെ റിപ്പോർട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. ഗെയിംസ് 24×7, കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.
2016 മുതല്‍ 2022 വരെയുള്ള കാലയളവിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ 68 ശതമാനത്തോളം വർധനവാണുണ്ടായിരിക്കുന്നത്. കോവിഡ് കാലത്തിനു മുൻപുള്ളതിനേക്കാൾ കേസുകളുടെ എണ്ണത്തിൽ ഇരട്ടിവർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കാലയളവിൽ 18 വയസിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷിച്ചു. രാജ്യത്ത് ഇപ്പോഴും ബാലവേലയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം