തിരുവനന്തപുരം: വര്‍ക്കല പാപനാശം ഏണിക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവ് മരിച്ചു. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10നാണ് സംഭവം.
തിരയില്‍പ്പെട്ട റിയാദിനെ സുഹൃത്തുക്കള്‍ കരയ്ക്ക് എത്തിച്ച് സിപിആര്‍ നല്കി. അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസമാണ് റിയാദ് വര്‍ക്കലയില്‍ എത്തിയത്. കൊച്ചിയില്‍ സൈക്കിള്‍ ഷോപ്പ് നടത്തുകയായിരുന്നു റിയാദ് എന്ന് വര്‍ക്കല പോലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം