പത്തനംതിട്ട: പത്തനംതിട്ടയിൽ ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന് പൊലീസിന് വ്യാജമൊഴി നൽകിയ അഫ്സാന ജയിൽ മോചിതയായി.
കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേത്തുടർന്നാണ് അഫ്സാന അട്ടകുളങ്ങര ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ഒന്നും പ്രതികരിക്കാനില്ലെന്ന് ജയിലിൽ നിന്നും പുറത്തിറങ്ങിയ അഫ്സാന പറഞ്ഞു. അഫ്സാനക്കെതിരെ വ്യാജമൊഴി നൽകി കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം. കൊന്നു കുഴിച്ചുമൂടി എന്നു പറഞ്ഞ ഭർത്താവ് നൗഷാദിനെ കഴിഞ്ഞ ദിവസം തൊടുപുഴ തൊമ്മൻകുത്തിന് സമീപത്തു നിന്നും കണ്ടെത്തിയിരുന്നു.
ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടി എന്നായിരുന്നു അഫ്സാന പൊലീസിന് നല്കിയ മൊഴി. ഇതേത്തുടർന്ന് മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു.
ഭാര്യ അഫ്സാനയുടെ ആള്ക്കാര് സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നും അതിനാല്‍ ഭയന്ന് നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നാണ് നൗഷാദ് പൊലീസിനോട് പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം