കോഴിക്കോട്: ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയുടെ ചുമതല നല്കി ബിജെപി ദേശീയ നേതൃത്വം. കോഴിക്കോട് ജില്ലയുടെ പ്രഭാരിയായാണ് ശോഭ സുരേന്ദ്രനെ നിയമിച്ചത്.
തന്നെ സംസ്ഥാന നേതൃത്വം അവഗണിക്കുന്നുവെന്നും ചുമതലകള്‍ നല്‍കുന്നില്ലെന്നും ശോഭ പരാതി ഉന്നയിച്ചിരുന്നു. പ്രകാശ് ജാവദേകര്‍ അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭാ സുരേന്ദ്രനെ നിയമിച്ചത്.
കോഴിക്കോട് ജില്ലയുടെ ചുമതലയിലേക്ക് ശോഭാ സുരേന്ദ്രന് എത്തിയതോടെ നേരത്തെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥിന് പാലക്കാടിന്റെ ചുമതലയും കെപി പ്രകാശ് ബാബുവിന് കോട്ടയത്തിന്റെ ചുമതലയും നല്കി. ടിപി ജയചന്ദ്രനെ വയനാട് ജില്ലയുടെ പ്രഭാരിയാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം