പയ്യന്നൂര്‍: കെട്ടിട നിര്‍മാണത്തിനായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലിയാവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് കഠിനതടവും പിഴയും. പയ്യന്നൂര്‍ വില്ലേജ് ഓഫീസറായിരുന്ന കാങ്കോലിലെ കെ.എം. ബാബുവിനെയാണ് ശിക്ഷിച്ചത്. തലശേരി ഇസി ആൻഡ് എസ്ജെ കോടതിയുടേതാണ് വിധി.
കെ.എം. ബാബു പയ്യന്നൂര്‍ വില്ലേജ് ഓഫീസര്‍ ആയിരിക്കെ 2010 ജൂലൈ 19നാണ് പരാതിക്കാസ്പദമായ സംഭവം. ഭാര്യയുടെ ക്വാര്‍ട്ടേഴ്സിനു മുകളില്‍ ഭര്‍ത്താവിന് കെട്ടിടം നിര്‍മിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റിന് 8,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി.
കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ജെ. പ്രസാദ് രജിസ്റ്റര്‍ ചെയ്ത കേസിലാണു ശിക്ഷവിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന ഉപാധിയോടെ രണ്ടുവകുപ്പുകള്‍ പ്രകാരം ആകെ രണ്ടുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കഠിനതടവുംകൂടി തടവനുഭവിക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം