കോട്ടയം: പോക്സോ കേസിൽ ഒളിവിലായിരുന്ന ഒഡിഷ സ്വദേശി മൂന്ന് വർഷത്തിനുശേഷം പിടിയിൽ. ഇതരസംസ്ഥാന സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കനാ ബെഹ്റായാണ് (30) കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാൾ കോട്ടയത്ത് റബർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
2020-ലാണ് കേസിനാസ്പദമായ സംഭവം. ബംഗാൾ സ്വദേശിനിയായ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ബേരക്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഇതിനു ശേഷം നടത്തിയ അന്വേഷണത്തിൽ ഇയാൾ കോട്ടയത്തേക്ക് കടന്നതായി വിവരം ലഭിച്ചു. തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് ഇയാളെ പൂവൻതുരുത്തില്വെച്ച് പിടികൂടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം